വാക്സിൻ സുരക്ഷ ഇനി കുട്ടികൾക്കും

രണ്ട് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിൻ നൽകാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന കൊവാക്സിൻ രണ്ട് ഡോസുകൾ തന്നെ കുട്ടികൾക്കും ലഭ്യമാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഇതിൻ്റെ ഇടവേളയുടെ കാര്യം തീരുമാന പ്രഖ്യാപനത്തോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സന്ദർഭത്തിൽ വാക്സിനേഷൻ തീരുമാനം തീർച്ചായായും അനുഗ്രഹമായിത്തീരും. കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം എൺപത് ശതമാനത്തോളം ഫലപ്രാപ്തി തെളിയിച്ചതാണ് കൊവാക്സിൻ' മഹാമാരിയുടെ ആധിയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ ഈ തീരുമാനം ഏറെ സഹായകരമായി തീരുമെന്ന കാര്യത്തിൽ സംശയമില്ല.

വിദ്യാലയങ്ങൾ വഴി പ്രത്യേക വാക്സിൻ ദൗത്യം ആരംഭിക്കുകയാണെങ്കിൽ വാക്സിനേഷൻ നൂറു ശതമാനം ഉറപ്പുവരുത്താൻ കഴിയുമെന്ന കാര്യം ഉറപ്പാണ്. ഈ ഒരു ലക്ഷ്യം കൈവരിക്കാൻ സർക്കാർ തുനിയുമ്പോൾ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായ പദ്ധതികൾ ആവിഷ്കരിക്കുകയാണെങ്കിൽ കുട്ടികളുടെ വാക്സിനേഷനിൽ ചരിത്ര നേട്ടം കൈവരിക്കാൻ കഴിയും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ