ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Share

ദോഹ: ഫിഫ ലോകകപ്പില്‍ എച്ച് ഗ്രൂപ്പില്‍ ഘാനയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 65ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.
2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചുകൊണ്ട് റൊണാള്‍ഡോ പുതിയ ചരിത്രമെഴുതി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.

മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു.

28-ാം മിനിറ്റില്‍ ജാവോ ഫിലിക്‌സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു. ഘാന അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അവര്‍ക്ക് വിനയായത്. ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ നീട്ടിയത്. ക്രിസ്റ്റിയാനോയുടെ ബുള്ളറ്റ് ഷോട്ടിന് ഘാന ഗോള്‍കീപ്പര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 65-ാം മിനിറ്റിലായിരുന്നു ഗോള്‍.

എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലുവച്ചാണ് അയൂ വലകുലുക്കിയത്. സ്‌കോര്‍ 1-1. എന്നാല്‍ 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോള്‍. ഇത്തവണയും ഗോളിന് പിന്നിസല്‍ പ്രവര്‍ത്തിച്ചത് ബ്രൂണോയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷ്. തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ