നോട്ടുകളില്‍ കപ്പലണ്ടിയും പലഹാരങ്ങളും പൊതിഞ്ഞ ചിത്രം പ്രചരിപ്പിച്ചവര്‍ കുടുങ്ങിയേക്കും

0

500 ന്റേയും 1000ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കേട്ട് ഉടനെ തന്നെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍കൊണ്ട് കപ്പലണ്ടിയും പലഹാരങ്ങളും പൊതിഞ്ഞ് സോഷ്യല്‍ മീഡിയയിലുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങിയേക്കും.

നോട്ടുകള്‍ കത്തിച്ചുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകള്‍ വഴി നിരവധി പേര്‍ ഷെയര്‍ ചെയ്തു. കറന്‍സിയെ അപമാനിക്കുന്നത് ഐ.പി.സി സെക്ഷന്‍ 489 ഇ വകുപ്പ് പ്രകാരം കുറ്റകരമാണ്. 500 ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ക്ക് ഇപ്പോഴും മൂല്യമുണ്ട്. ഡിസംബര്‍ വരെ ഇത് ബാങ്കുകളില്‍ മാറാം. മാര്‍ച്ച് 31 വരെ പ്രത്യേക ശാഖകളിലും ഇത് മാറാം. അതുവരെ ഈ നോട്ടുകള്‍ ഇന്ത്യന്‍ കറന്‍സിയുടെ ഭാഗം തന്നെയാണ്. ഇത് അറിയാതെയാണ് പലരും ഇത്തരത്തിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.