തൃശൂരിൽ വൻ സ്വർണ വേട്ട: 123 കിലോഗ്രാം കള്ളക്കടത്തു സ്വർണവും, 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചു

തൃശൂരിൽ വൻ സ്വർണ വേട്ട: 123 കിലോഗ്രാം കള്ളക്കടത്തു സ്വർണവും, 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചു
b860186b1ffba34d9d45353ed3c61f8a

തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കൊച്ചി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 123 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണവും 2 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 1900 അമേരിക്കന്‍ ഡോളറും 2 വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. സ്വര്‍ണക്കടത്തില്‍ പങ്കാളികളായ 17 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 23 വീടുകളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമായിരുന്നു പരിശോധന നടന്നത്. കള്ളക്കടത്ത് സ്വര്‍ണം എത്തിച്ച്‌ ഉരുക്കി ആഭരണങ്ങള്‍ നിര്‍മിച്ച്‌ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്ന ശൃംഖലയില്‍ ഉള്‍പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ഒരു വീട്ടില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 50 കോടിയോളം രൂപയാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന് മതിപ്പു വില കണക്കാക്കുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം എത്തിച്ച്‌ ആഭരണമാക്കി കടത്തിയിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ