ദയാബായിയുടെ ജീവിതം സിനിമയാകുന്നു

പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റ് ദയാബായിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി എങ്ങനെ ദയാബായിയായി രൂപാന്തരപ്പെട്ടുവെന്നുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രം പറയും. ശ്രീവരുണാണ് സംവിധായകന്‍.

ദയാബായിയുടെ ജീവിതം സിനിമയാകുന്നു
dayabai

പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റ് ദയാബായിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി എങ്ങനെ ദയാബായിയായി രൂപാന്തരപ്പെട്ടുവെന്നുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രം പറയും. ശ്രീവരുണാണ് സംവിധായകന്‍.

അരനൂറ്റാണ്ടോളം വെള്ളവും വെളിച്ചവും ആവശ്യത്തിന് ആഹാരം പോലുമില്ലാത്തതുമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ദയാബായി. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ത്തന്നെയാകും ചിത്രം പ്രദര്‍ശ്ശനത്തിനെത്തുക. കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു എന്ന ദയബായി ജനിച്ചത്. 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേ കോണ്‍വെന്റ് ഉപേക്ഷിച്ച് ബീഹാറിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയില്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു ദയാബായി.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്