കുവൈത്തില്‍ വാണിജ്യ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് അവസരം

Share

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ 2021 നവംബര്‍ 24 ന് മുമ്പ് അനുവദിച്ചിട്ടുള്ള വാണിജ്യ സന്ദര്‍ശന വിസകള്‍ തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അനുവദിച്ചു. കോവിഡ് പ്രതിസന്ധി മൂലം വാണിജ്യ സന്ദര്‍ശന വിസ തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിന് കൊറോണ എമര്‍ജന്‍സി ഉന്നത സമിതിയാണ് നിര്‍ദേശിച്ചത്.

ഇതനുസരിച്ചു രാജ്യത്ത് തുടരുന്ന വാണിജ്യ സന്ദര്‍ശന വിസയിലെത്തിയ എല്ലാ വിദേശികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായും അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ മൂസ അറിയിച്ചു.

സര്‍ക്കാര്‍ വിഞ്ജാപനം 20-2021 അനുസരിച്ചു 2021 നവംബര്‍ 24 ന് മുമ്പ് അനുവദിച്ചിട്ടുള്ള വാണിജ്യ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റ പുതിയ ഉത്തരവ് മലയാളികളടക്കം നിരവധി വിദേശികള്‍ക്കു വലിയ ആശ്വാസമാണ് നല്‍കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ