തമിഴ്നാട്ടിൽ ഡിഎംകെ- സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

Share
തമിഴ്നാട്ടിൽ ഡിഎംകെ- സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

തമിഴ്നാട്ടിൽ ഡിഎംകെ- സിപിഐഎം പോര് രൂക്ഷം. പിണറായി വിജയനെ മുൻ നിർത്തി സിപിഐഎമ്മിനെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലി. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചാണ് ലേഖനം.

കേരളത്തിൽ ഇടതുപക്ഷം ജനങ്ങളിൽ നിന്ന് അകന്നെന്നും, ജനങ്ങൾ എന്തിനാണ് സർക്കാരിനെ വലിച്ചെറിഞ്ഞതെന്നും ലേഖനം ചോദ്യം ചെയ്യുന്നു. തമിഴ്നാട് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിനെതിരായ പരമ്പരയിലാണ് വിമർശനം.

പി.ഷണ്മുഖവും സി.വി.ഷണ്മുഖവും ഒരുപോലെയെന്നും ഡിഎംകെ വിമർശിച്ചു. പിണറായി വിജയന്റെ ‘നവകേരള രേഖ’യെയും ലേഖനം നിശിതമായി വിമർശിക്കുന്നു. സി.പി.എമ്മിന്റെ സാമ്പത്തിക നയത്തെക്കുറിച്ച് ലേഖനത്തിൽ വിമർശനങ്ങളുണ്ട്.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി