സ്വപ്നാടനത്തിലെ സ്വർണ്ണ നാഗങ്ങൾ, സദാശിവൻ ധർമ്മകീർത്തിയുടെ കവിത

കേൾക്കുക നിങ്ങളാ ജീർണ്ണിച്ചോരമ്പലത്തിൻ കഥ.

കേട്ടു ഞാനാ കാവു കാക്കും
സ്വർണ്ണനാഗത്തിൻ കഥ…

ചൊല്ലാം ഞാനാ നിധി കാക്കും
നാഗദൈവങ്ങൾ തൻ കഥ …

നാട്ടുകാരനാം തസ്ക്കരൻ
കണ്ടു ഭയന്നൊടിയ …

തറവാടിൻ മച്ചിലോടും സ്വർണ്ണ നാഗത്തിൻ കഥ…

സജ്ജനങ്ങളാം തറവാട്ടിൻ സന്തതികളറിയാത്ത….

നാട്ടിൽ പാട്ടായ സ്വർണ്ണ
നാഗത്തിൻ കഥ…

നിധിയ്ക്കായ് തോണ്ടി മറിച്ചൊരാലയത്തിൻ കഥ..

മർത്യജന്മം പൂണ്ട കശ്മലൻ
മാരാം കഥ..

നാഗം കാക്കും പുണ്യ ഭൂവിൻ
കനക നിധിയ്ക്കായ്…

ദുരമൂത്ത മർത്യനുഴുതു
മറിച്ചാ പുണ്യ ഭൂവിൻ കഥ..

തച്ചുടച്ചാ കാവും കുളവും
അതിന്നൂഷ്മളതയും..

കണ്ടു ഞാനകക്കണ്ണാൽ
ഭൂമാതാവിൻ ദീന രോദനം

അറിയുക മർത്ത്യാ നിൻ
അതി മോഹത്തിൻ…

സൃഷ്ടിയാമീ കൂടണയാൻ കഴിയാതലയും…

കാവിൻ സന്തതികളാം ജീവജാലങ്ങളിൻ രോദനം..

ചോല്ലിയിക്കഥ സഹപാഠിയാം എൻ സഖി കൂട്ടരെ….

മിത്തല്ലിത് മണ്ണിൻ നോവറിയും
സഖിതൻ സത്യകഥ…

ഗ്രാമത്തിൻ ആത്മാവാം
കാവുതീണ്ടി കുളം തീണ്ടി..

എന്തുനേടി നീ ദുരാഗ്രഹിയാം
മർത്യാ…

മാറ്റിവയ്ക്കുക നീ
നേടിയതെല്ലാം

നക്ഷത്രാതുരാലയത്തിന്ന്
ബലമേകി…

നിൻ മാരക രോഗത്തിൻ ശാന്തിയ്ക്കായ്…

നഗരവത്കരണത്തിൻ
വക്താവാം മനുഷ്യാ നീ…

 സദാശിവൻ ധർമ്മകീർത്തി

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ