സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ബസുമായി അഭ്യാസപ്രകടനം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ബസുമായി  അഭ്യാസപ്രകടനം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
bus-.1.430234

കൊട്ടാരക്കര: സ്‌കൂള്‍ വളപ്പില്‍ വാഹനങ്ങള്‍ അപകടകരമായി ഓടിച്ച് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലാണു നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിധിവിട്ട ആഘോഷം. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ‌ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

സ്‌കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വിദ്യര്‍ഥികളുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. നേരിയ കൈപ്പിഴ സംഭവിച്ചാല്‍ വലിയ അപകടം സംഭവിക്കാനിടയുള്ള സാഹചര്യമാണ്  ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. സ്ഥലത്ത് അധ്യാപകര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പ്രതികരണം ലഭ്യമല്ല.

അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം വിദ്യാര്‍ഥികള്‍ മൈസൂരിലേയ്ക്ക് വിനോദയാത്രയ്ക്ക് പോവുകയും ചെയ്തിരുന്നു. പിന്നീടാണ് ദൃശ്യങ്ങള്‍ പുറത്താവുകയും മോട്ടോര്‍ വാഹനവകുപ്പിന് ലഭിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. സ്കൂളില്‍ സാഹസികപ്രകടനം നടത്തിയ ബസ് കസ്റ്റഡിയിലെടുക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ബസുടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കും. മറ്റുവാഹനങ്ങള്‍ ഓടിച്ചവരെ തിരിച്ചറിയുന്നമുറയ്ക്ക് നടപടി ഉണ്ടാകും.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്