ദുബായ് : പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെ ഇന്ന് (തിങ്കൾ) രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടു. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ് പൊളിക്കുന്നത്. മീഡിയാ സിറ്റിയിലും മറീനയിലുമാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ പൂർത്തിയാകാത്ത അരഡസൻ കെട്ടിടങ്ങൾ നവംബർ മുതൽ പൊളിച്ചുനീക്കി വരികയാണ്. ഇന്ന് രാവിലെ 11ന് കെട്ടിടങ്ങൾ പൊളിക്കുമ്പോഴായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. പാം ജുമൈറയോട് ചേർന്നുള്ള വിലയേറിയ ഭൂമിയിലാണ് പേൾ സ്ഥിതി ചെയ്യുന്നത്.