ലോകമെമ്പാടുമുള്ള കലാകാരന്മാരെ സ്വാഗതം ചെയ്‍ത് ദുബൈ; 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കും

Share

ദുബൈ: ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. 'സാംസ്കാരിക വിസ' എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാച്ചത്. പ്രതിഭാസമ്പന്നമായ സർഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയിൽ ദുബൈയുടെ സാംസ്കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയർത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തർദ്ദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി.

46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 സാംസ്കാരിക വിസാ അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകർ മാനദണ്ഡങ്ങൾ പാലിച്ചു. ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പ്രധാന മാനദണ്ഡങ്ങളും പാലിക്കുന്ന അപേക്ഷകളാണ് സ്വീകരിക്കുന്നത്. സ്‍പോൺസർ ഇല്ലാതെ വിസാ ഉടമകൾക്ക് തന്നെ ഇവ പുതുക്കാനും സാധിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ