ഡൽഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

Share

ഡൽഹിയിൽ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ഡൽഹിയിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ദില്ലിയിലെ വിവിധ മേഖലകളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നേപ്പാളിൽ 24 മണിക്കൂറിന്റെ ഉണ്ടായത് 2 ഭൂചലനങ്ങളും ഒരു തുടർ ചലനവും. നേപ്പാൾ സമയം 9.07 pm ന് റിക്ടർ സ്കെയിലിൽ 5.7 രേഖപ്പടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.56ന് 4.1ഉം രേഖപ്പെടുത്തി. പുലർച്ചെ രണ്ട് പന്ത്രണ്ടിന് 6.3ഉം രേഖപ്പെടുത്തി. ആറുപേർ മരിച്ചു എന്നാണ് കണക്ക്.

ഇന്ത്യയിലെ നോയിഡയിലും ഗുരുഗ്രാമിലും പത്ത് സെക്കന്റോളം ഭൂചലനം നീണ്ട് നിന്നു.ഭൂചലനം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി നേപ്പാൾ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിൽ ഭൂചലനത്തിൽ 5 പേർക്ക് പരിക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. ദോത്തിയിലെ പലയിടങ്ങളിലും ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി.

ഭൂകമ്പത്തിന്‍റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ഡൽഹിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്