നാടക സംഗീത സംവിധായകൻ ഇടശ്ശേരി പരമൻ അന്തരിച്ചു

Share

തൃശൂർ: നാടക സംഗീത സംവിധായകൻ ഇടശ്ശേരി പരമൻ (അന്നമനട പരമൻ – 80) അന്തരിച്ചു. നീണ്ട 70 വർഷത്തെ കലാസപര്യയ്ക്കാണ് തിരശീല വീണത്. സംസ്കാരം ഇന്ന് (ബുധൻ) 4ന് സ്വവസതിയിൽ. റിട്ട. വില്ലേജ് ഓഫിസറാണ്

1950ൽ ആരംഭിച്ച അന്നമനട കലാ സമിതിയിലൂടെയാണ് തുടക്കം. നാടകങ്ങളിൽ ബാല നടനായും ബാല ഗായകനായും തിരശീലയ്ക്കു മുന്നിലെത്തി. പിന്നീട് ഗായകനും സംഗീത സംവിധായകനുമായി യാത്ര തുടർന്നു. ഒരു കാലത്ത് മാള അരവിന്ദൻ - അന്നമനട പരമൻ കൂട്ടുകെട്ട് നാടക ലോകത്തെ വിസ്മയമായിരുന്നു.

ദക്ഷിണാമൂർത്തി സ്വാമികൾക്കു വേണ്ടി ഹാർമോണിയം മീട്ടിയിട്ടുണ്ട്. നാടകങ്ങളുടെ ഇടവേളയിൽ പരമന്റെ ഹാർമോണിയവും മാള അരവിന്റെ തബലയും പതിവായിരുന്നു. അന്നമനട പ്രണവം സംഗീത സഭയുടെ ആദ്യകാല പ്രസിഡന്റുമായിരുന്നു പരമൻ.

ഭാര്യ: റിട്ട. അധ്യാപിക പങ്കജാക്ഷി. മക്കൾ: ശാരിക, രേണുക, ഡാലിയ. മരുമക്കൾ: രാജീവ്, ശശി, സുദർശനൻ. അച്ഛൻ: കൊച്ചുകുട്ടൻ. അമ്മ: ലക്ഷ്മിക്കുട്ടി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ