എയര്‍ബസ് സര്‍വീസ് തുടങ്ങി; ഇനി ദുബായിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കാൻ വെറും 40 മിനിട്ട് മാത്രം

എയര്‍ബസ് സര്‍വീസ് തുടങ്ങി; ഇനി ദുബായിൽ നിന്നും മസ്‌കറ്റിലേക്ക്  പറക്കാൻ വെറും 40 മിനിട്ട്  മാത്രം
image (1)

അബുദാബി:  ദുബായ് -മസ്‌കറ്റ് യാത്രയ്ക്ക്  ഇനി വെറും 40 മിനിറ്റുമതി.എമിറേറ്റ്‌സാണ് എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തില്‍ 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റാണ് ഈ റൂട്ടില്‍ വിമാന യാത്രാസമയം.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് ഈ ദൗത്യത്തെ  കുറിച്ച്  കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദുബായ്-മസ്‌കറ്റ് യാത്രാ ദൂരം 340 കിലോമീറ്ററാണ്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്‌ക്കെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് എ 380 എയര്‍ബസ് വിമാനം മസ്‌കറ്റിലേക്ക് എത്തുന്നത് എന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

എ 380 ഇതുവരെ സഞ്ചരിച്ചതില്‍ ഏറ്റവും കുറഞ്ഞ ദൂരങ്ങളില്‍ ഒന്നാണ് മസ്‌കറ്റിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 1993ലാണ് എമിറേറ്റ്‌സ് മസ്‌കറ്റിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ് ഒമാനില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ സഞ്ചരിച്ചിട്ടുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ