എട്ട് നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് എമിറേറ്റ്സ്

Share

ദുബായ്: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

അംഗോളയിലെ ലുവാൻഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‍റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്‌ജാൻ, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.

കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാക്കറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സിന്റെയും അറിയിപ്പ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ