യു.എസ്. ഓപ്പൺ കിരീടം - പതിനെട്ടുകാരിയുടെ പതിനെട്ട് കോടി

യു.എസ് ഓപ്പൺ ടെന്നീസിലെ വനിതാ സിംഗിൾസിൽ കിരീടം നേടിയ എമ്മ റഡുക്കാനു ടെന്നീസിലെ അത്ഭുത താരമായി.യോഗ്യതാ മത്സരത്തിലുടെ പ്രധാന റൗണ്ടിലെത്തി ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യതാരമാണ് എമ്മ റഡുക്കാനു' പത്തൊൻപത് കാരിയായ കാനഡയുടെ ലെയ്ലാ ഫെർണ്ണാണ്ടസിനെ പരാജയപ്പെടുത്തിയാണ് എമ്മ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

ഈ പെൺകുട്ടിയെ ലോകത്തിൻ്റെ പെൺകുട്ടി എന്ന് വിശേഷിപ്പിക്കാം. എമ്മ റഡുക്കാനുവിൻ്റെ വേരുകൾ പല രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്. പിതാവ് ഇയാൻ റഡുക്കാനു റുമേനിയക്കാരൻ ആണെങ്കിൽ മാതാവ് ഷെൻ യാങ് ചൈനക്കാരിയാണ്. എമ്മക്ക് രണ്ടു വയസ്സുള്ളപ്പോൾ ഈ കുടംബം ഇംഗ്ലണ്ടിലക്ക് കുടിയേറുകയായിരുന്നു. 44 വർഷത്തിന് ശേഷം ഗ്രാൻഡ് സ്ലാം ജയിക്കുന്ന ബ്രിട്ടീഷ് വനിതയായി എമ്മ അടയാളപ്പെടുത്തുന്നത് ഒരു പുതു ചരിത്രം തന്നെയാണ്.

150ാം റാങ്കുമായി ഗ്രാൻഡ്സ്ലാം ടൂർണമെൻ്റിലെത്തി ഒരു സെറ്റ് പോലും എതിരാളിക്ക് വിട്ടുകൊടുക്കാതെ വിജയം കൊയ്തെടുത്ത എമ്മ റഡുക്കാനു തീർച്ചയായും ഒരു വിസ്മയം തന്നെയാണ്. ഈ ത്രസിപ്പിക്കുന്ന വിജയത്തിലൂടെ എമ്മക്ക് സമ്മാനമായി ലഭിക്കുന്നത് 18 കോടിയിലേറെ രൂപയാണ്. അതിർത്തി രേഖകൾ മായ്ച്ചു കളയുന്ന ആഗോള വനിതയാണ് എമ്മു റഡുക്കാനു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ