വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

Share
വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും. ടെലഫോണിലൂടെയാണ് ഡോണൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയിപ് എർദോ​ഗനുമായി ചർച്ച നടത്തിയത്. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള സംഭാഷണം നടന്നതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 100-ാം വാർഷികം അടുത്ത വർഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.

ഹോർമുസ് കടലിടുക്കിലെയും യെമനിലെയും സംഭവവികാസങ്ങൾ പ്രതിരോധ സഖ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും എർദോഗൻ പറഞ്ഞു. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തന്റെ രാജ്യം തയ്യാറാണെന്നും തുർക്കി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അതേസമയം ഹോർമുസിൽ കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തെന്ന് യുഎസ് സെന്റ്കോം പ്രസ്താവന ഐആർജിസി തള്ളി. കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തതിന്റെ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളി. സംഘർഷം നടക്കുന്നത് ആകാശത്തും കരയിലും കടലിലുമാണെന്നും സൈബർസ്‌പെയ്‌സിൽ അല്ലെന്നും ഐആർജിസി വ്യക്തമാക്കി.

Read more

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്