നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

Share
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി.

എബ്രിഡ് ഷൈൻ നിർമിച്ച് നിവിൻ പോളി നായകനായെത്തിയ ചിത്രമായിരുന്നു മഹാവീര്യർ. ഈ ചിത്രം സാമ്പത്തിക പരാജയമായതിനെ തുടർന്ന് അടുത്ത ചിത്രമായ ആക്ഷൻ ഹീറോ ബിജു 2 നിർമിക്കുന്നതിൽ പങ്കാളിയാകാമെന്ന് നിവിനും എബ്രിഡ് ഷൈനുമായി കരാറുണ്ടായിരുന്നു. തുടർന്ന് ചിത്രത്തിനായി ഷംനാസ് 1.9 കോടി മുടക്കി. എന്നാൽ ഔദ്യോഗിക നിർമാണ അവകാശവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പറ്റില്ലെന്നായിരുന്നു പരാതി.

ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് തട്ടിയെടുത്തെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. തന്റെ വ്യാജ ഒപ്പിട്ട് ഫിലിം ചേംബറിൽ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ ആരോപണം. തുടർന്ന് 3 പേർ‌ക്കുമെതിരേ പൊലീസ് കേസെടുത്തിരുന്നു.

Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നതിൽ ആശങ്കയും അത്ഭുതവും പ്രകടിപ്പിച്ച് സുപ്രീംകോടതി. ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യുമെന്ന് ഭീ

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ ഗനും. ടെലഫോണിലൂടെയാണ് ഡോണൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയിപ് എർദോ ഗനുമായി ചർച്ച നടത്തിയത്. അമേരി

നായയുടെ വായില്‍ എട്ട് മാസം പ്രായമുള്ള ഭ്രൂണം; ഝാര്‍ഖണ്ഡില്‍ നടുക്കുന്ന സംഭവം

നായയുടെ വായില്‍ എട്ട് മാസം പ്രായമുള്ള ഭ്രൂണം; ഝാര്‍ഖണ്ഡില്‍ നടുക്കുന്ന സംഭവം

റാഞ്ചി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മാസം പ്രായമുള്ള ഭ്രൂ