നായയുടെ വായില്‍ എട്ട് മാസം പ്രായമുള്ള ഭ്രൂണം; ഝാര്‍ഖണ്ഡില്‍ നടുക്കുന്ന സംഭവം

Share
നായയുടെ വായില്‍ എട്ട് മാസം പ്രായമുള്ള ഭ്രൂണം; ഝാര്‍ഖണ്ഡില്‍ നടുക്കുന്ന സംഭവം

റാഞ്ചി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മാസം പ്രായമുള്ള ഭ്രൂണം വായില്‍ കടിച്ചുപിടിച്ച് ഓടുന്ന തെരുവുനായയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

മെദിനിരായി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വെച്ചാണ് സംഭവം. മെഡിക്കല്‍ കോളേജിന് നൂറു മീറ്റര്‍ മാത്രം അകലെയുള്ള ഒരു സ്വകാര്യ ആശുപത്രിയുമായാണ് സംഭവത്തിന് ബന്ധമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

6 വയസ്സുള്ള പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രം ഇവിടെ വെച്ച് നടന്നതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള ഭ്രൂണം മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഗര്‍ഭച്ഛിദ്രം നടത്തിയ 'ഉത്തം ആശുപത്രി', 'നിപുണ്‍ അള്‍ട്രാസൗണ്ട് സെന്റര്‍' എന്നീ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു.

സംഭവത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ, പി.സി-പി.എന്‍.ഡി.ടി ആക്ട്, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭ്രൂണം ആശുപത്രി പരിസരത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നതിൽ ആശങ്കയും അത്ഭുതവും പ്രകടിപ്പിച്ച് സുപ്രീംകോടതി. ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യുമെന്ന് ഭീ

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ ഗനും. ടെലഫോണിലൂടെയാണ് ഡോണൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയിപ് എർദോ ഗനുമായി ചർച്ച നടത്തിയത്. അമേരി

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്