കൂടുതലാളുകള്‍ ഓണ്‍ലൈനില്‍ കോണ്ടം വാങ്ങുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തിലെ ഈ രണ്ട് സ്ഥലങ്ങളും

കൂടുതലാളുകള്‍ ഓണ്‍ലൈനില്‍ കോണ്ടം വാങ്ങുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തിലെ ഈ രണ്ട് സ്ഥലങ്ങളും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം വില്‍പ്പന കൂടുതലായുള്ള ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കടകളില്‍ കോണ്ടങ്ങളുടെ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് ആണ് ഉണ്ടായത്. ഓണ്‍ലൈനില്‍ കോണ്ടത്തിനായുള്ള പത്ത് ഓഡറുകളില്‍ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളില്‍ നിന്നാണ്.

എറണാകുളത്തിനും മലപ്പുറത്തിനും പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനെ കൂടുതൽ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ