എമിറേറ്റ്‌സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക്

Share

ദുബായ്: എമിറേറ്റ്‌സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കും. റിയാദിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 11 മുതല്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 14 മുതലും ദമ്മാമിലേക്ക് സെപ്തംബര്‍ 15 മുതലും ഇത്തിഹാദ് വിമാന സര്‍വീസുകള്‍ ആരംഭിക്കും.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകും. പ്രതിവാരം 24 സര്‍വീസുകളാകും എമിറേറ്റ്‌സ് നടത്തുക. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. അതേസമയം സൗദിയിലേക്ക് ഫ്‌ലൈ ദുബായ് സര്‍വീസുകള്‍ സെപ്തംബര്‍ 12നാണ് ആരംഭിക്കുക. സെപ്തംബര്‍ 14 മുതല്‍ എയര്‍ അറേബ്യയും സൗദിയിലേക്ക് സര്‍വീസ് നടത്തും.

കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കി. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ