സ്രോതസ് വെളിപ്പെടുത്താതെ നാട്ടിലേക്ക് പണം അയച്ചാല്‍ പ്രവാസികള്‍ക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി

സ്രോതസ് വെളിപ്പെടുത്താതെ നാട്ടിലേക്ക് പണം അയച്ചാല്‍ പ്രവാസികള്‍ക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി
saudi-banksfundingbj51s

റിയാദ്: സ്രോതസ് വെളിപ്പെടുത്താതെ പണം നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചാൽ പ്രവാസികൾക്ക് മുട്ടൻ പണിയുറപ്പ്. സ്രോതസ് വെളിപ്പെടുത്താതെ പണം അയക്കുന്നത് കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന് സൗദി അധികൃതര്‍. ഇത്തരം പണമിടപാടുകളും ബിനാമി പണമിടപാടുകളും നിയമവിരുദ്ധമാണെന്ന് സൗദി പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പണമിടപാടുകളിന്മേല്‍ കര്‍ശന നിരീക്ഷണം നടത്താന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സംശയം തോന്നുന്നപക്ഷം ഇത്തരത്തിലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ തടഞ്ഞുവെയ്ക്കാറുമുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവരെക്കുറിച്ച് ബാങ്കുകള്‍ തന്നെ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ബിനാമി ഇടപാടുകളും ഇത്തരത്തില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടായാണ് കണക്കാക്കുന്നത്. മറ്റുള്ളവരുടെ പണം ഒരാളുടെ അക്കൗണ്ട് വഴി അയക്കുന്നവരും കുടുങ്ങും. മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പണമയക്കുന്നവരാണ്. ഇങ്ങനെ പണം അയക്കുന്നവരെയും നിരീക്ഷിച്ചുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ പണം അയക്കുന്നതും ബിനാമി ഇടപാടുകളും നടത്തിയ നിരവധിപ്പേരെ അധികൃതര്‍ ഇതിനോടകം പിടികൂടിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ കൂടിയ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ