മക്കളുടെ വിദ്യാഭ്യാസ ചെലവ് വൻതോതിൽ ഉയരുന്നു; പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്

മക്കളുടെ വിദ്യാഭ്യാസ ചെലവ് വൻതോതിൽ ഉയരുന്നു; പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക്
the-great-escape-travel

സ്കൂൾ ഫീസ് അടക്കമുള്ള മക്കളുടെ വിദ്യാഭ്യാസ ചെലവ്  താങ്ങാനാവാതെ ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും ടി സി  വാങ്ങി നാട്ടിലേക്ക് മടങ്ങുന്നു. ഇടത്തരം കുടുംബങ്ങളിലെ മാതാപിതാക്കളാണ്  മക്കളുടെ  വിദ്യാഭ്യാസ ചെലവ് വൻതോതിൽ ഉയർന്നതോടെ  വലഞ്ഞത്.

ഇടത്തരക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നിന്നും  ഉദ്ദേശം  700 റോളം ടി.സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ഒരു മാസത്തെ ഫീസിനുള്ള പണം കൊണ്ട് നാട്ടിൽ മികച്ച സ്കൂളിൽ ഒരു വർഷത്തെ ഫീസ് കൊടുക്കാം എന്നതാണ് പലരുടെയും തീരുമാനത്തെ സ്വാധീനിക്കുന്നത്.

തുടർ പഠനം നാട്ടിലാക്കാൻ തീരുമാനിച്ചവരിൽ കെജി മുതൽ 12 ക്ലാസ് വരെയുള്ളവരുണ്ട്. അഞ്ചു വർഷങ്ങൾക്ക് മുൻപ് രണ്ടു കുട്ടികൾക്ക് നൽകിയ ഫീസിനേക്കാൾ കൂടുതൽ ഒരു കുട്ടിക്ക് നൽകേണ്ടി വരുന്നു എന്നാണ് പലരും അഭിപ്രായ പെടുന്നത്. ഇത്തരത്തിലുള്ള വർദ്ധനവ് കുടുംബത്തിന്റെ സാമ്പത്തീക സ്ഥിതി താളം തെറ്റിക്കുന്നു.

പ്രശ്നപരിഹാരത്തിന് യുഎഇയിലെ അംഗീകൃത സംഘടനകളും പിടിഎകളും രംഗത്തിറങ്ങണമെന്നാണ്  രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. സ്കൂൾ മാനേജ്മെൻറുകളെ സമീപിച്ചിട്ട് കാര്യമില്ലെന്നും കെഎച്ച്ഡിഎ, അഡെക് പോലെ വിവിധ എമിറേറ്റുകളിലുള്ള വിദ്യാഭ്യാസ വകുപ്പിനെയും പരിസ്ഥിതി ഏജൻസികളെയും പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപെടുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ