ഹാർ‌പറിന്‍റെ ബസാർ മാഗസിൻ കവർ പേജിൽ ഗ്ലാമറസ്സായി 'കളങ്കിലേ സുന്ദരികൾ '

Share
ഹാർ‌പറിന്‍റെ ബസാർ മാഗസിൻ  കവർ പേജിൽ ഗ്ലാമറസ്സായി 'കളങ്കിലേ സുന്ദരികൾ '
D1OS3TjX4AEU7hj

ഫാഷൻ ലോകത്തെ പുതു പുത്തൻ ട്രെൻഡ്‌സിനൊപ്പം സഞ്ചരിക്കുന്നവരാണ്  ബോളിവുഡ് നടിമാർ. അതിൽ തന്നെ വസ്ത്രങ്ങളോടൊപ്പം അണിയാനുള്ള ആഭരങ്ങളിലും ഡിസൈനിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് കൂടുതലും, അവാർഡ് ഫങ്ക്ഷന് ആയാലും, ഏത് പരിപാടിയാണെങ്കിലും ക്യാമറ കണ്ണും ഫാഷനിസ്റ്റുകളുടെ ശ്രദ്ധയും ഈ താരങ്ങളിലാവും.

ഇന്ത്യയിൽ പ്രചാരത്തിലുള്ള ഹാർ‌പറിന്‍റെ ബസാർ മാഗസിന്‍റെ  10താം വാർഷികത്തോടനുബന്ധിച്ച് മാഗസിന് വേണ്ടി ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവർ നടത്തിയിരിക്കുന്ന ഫോട്ടൊഷൂട്ടാണിപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന കളങ്ക് എന്ന ചിത്രത്തിന്‍റെ റിലീസിംഗിന്‍റെ ഭാഗമായിട്ടാണ് മൂവരും ഹാർ‌പറിന്‍റെ ബസാർ മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടത്. ‘Fabulous at every age!’ എന്ന ക്യാപ്ഷനോടുകൂടി വളരെ ബോൾഡ് ലുക്കിലുള്ള  ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവരുടെ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റി  കഴിഞ്ഞു.

ലോക വനിതാ ദിനത്തിനാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് തിളങ്ങിയ ഇവരുടെ കവർ പേജ് പുറത്തുവിട്ടത്. ശാന്തനുവും, നിഖിലുമാണ് ഈ താരങ്ങളുടെ ഔട്ട് ഫിറ്റ് ഡിസൈനേഴ്‌സ്. പ്രസാദ് നായിക് ആണ് ഈ ഗ്ലാമർ ഫ്രെയിം പകർത്തിയിരിക്കുന്നത്.

കറുപ്പുനിറമുള്ള ഷീർ വസ്ത്രമാണ് സോനാക്ഷി ധരിച്ചിരിക്കുന്നത്. കറുത്ത പാന്‍റും സൂട്ടുമാണ് മാധുരിയുടെ വേഷം.സ്ട്രാപ്പ് ഇല്ലാത്ത കറുത്ത ഗൗൺ ആണ് ആലിയ തിരഞ്ഞെടുത്തത്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്