ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം 'സ്‌നൂസ് ബട്ടന്‍' ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്

ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി
Indian-woman-facebook-users

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം 'സ്‌നൂസ് ബട്ടന്‍' ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്‍ത്താനാണ്  ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

30 ദിവസം വരെ ഫെയ്‌സ്ബുക്ക് പേജുകളെയും, സുഹൃത്തുക്കളേയും, ഗ്രൂപ്പുകളെയും നിശബ്ദമാക്കി നിര്‍ത്താന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും. ഇതിനായി ഒരോ ഫെയ്‌സ്ബുക്ക് പോസ്റ്റിനും മുകളില്‍ വലതുഭാഗത്തായുള്ള ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ സ്‌നൂസ് എന്ന ഓപ്ഷനും ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ 30 ദിവസത്തേക്ക് ആ പോസ്റ്റിനുടമയായ ഗ്രൂപ്പില്‍ നിന്നോ പേജില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ നിങ്ങള്‍ കാണില്ല. നിങ്ങള്‍ക്ക് ആഗ്രഹമുള്ള സമയത്ത് സ്‌നൂസ് നിര്‍ത്താവുന്നതുമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടമകളെ താല്ക്കാലികമായി അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ ഫീച്ചറിനുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ