ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക്

Share

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പുതിയ ആശയവുമായി രംഗത്ത്. എന്തെങ്കിലും കുറ്റകൃത്യത്തിന്‍റെ പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരം ഒരു ആപ്പ് ഇറക്കുന്നത്.

റീ എന്‍ട്രി ആപ്പ് എന്നാണ് ഈ ആപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പേര്. ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പങ്കുവച്ചിരുന്നു. 'സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍' എന്നാണ് ഈ ആപ്പ് പ്രോമഷന് നല്‍കിയ തലവാചകം. ഈ വിവരങ്ങള്‍ പങ്കുവച്ച് ആപ്പ് വിലയിരുത്തി അഭിപ്രായം പറയാനും പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആധുനിക ലോകത്ത് ഇത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സോഷ്യല്‍ മീഡിയ ആപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ രീതിയെന്നാണ് ഫേസ്ബുക്ക് വക്താവ് അറിയിക്കുന്നത്. വലിയ തോതിലുള്ള ആഭ്യന്തര ടെസ്റ്റിങ്ങ് നടത്തിയ ശേഷം നിയന്ത്രിതമായി പുറത്തുള്ളവര്‍ക്ക് ടെസ്റ്റിംഗിലാണ് ഈ ആപ്പ് എന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ