സിംഗപ്പൂർ ,ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്കിന് ഓഫീസുകൾ വരുന്നു

സിംഗപ്പൂർ ,ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്കിന് ഓഫീസുകൾ വരുന്നു
cd57cf9f-3971-4743-9049-746c0b66b6fd-2999-0000030c162009d4.jpg

മുംബൈ: കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന് ബഹ്റൈൻ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസ് തുറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.നിലവിൽ സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ , ഇന്ത്യൻ ബാങ്ക് , ഇന്ത്യൻ ഓവർസീസ് ബാങ്ക് , യൂക്കോ ബാങ്ക് ,ഐസിഐസിഐ എന്നീ ഇന്ത്യൻ ബാങ്കുകൾ സിംഗപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട് .പ്രാദേശിക ക്ലിയറൻസ് കൂടി ലഭിച്ചാൽ മാത്രമെ ഓഫീസ് ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഔദ്യോഗിക വിവരങ്ങൾ. അതിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി ആസ്ഥാനമായ ബാങ്കിന് അബുദാബി, ദുബായ് എന്നിവിടങ്ങിളിൽ നിലവിൽ ഓഫീസുകൾ ഉണ്ട്. ഇത് വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ തീരുമാനം. നീരവ് മോദി കുംഭകോണത്തിനു പിന്നാലെ പല ബാങ്കുകളും വിദേശ സാന്നിദ്ധ്യം കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഫെഡറൽ ബാങ്ക് വിദേശ സാന്നിദ്ധ്യം വർധിപ്പിക്കുന്നത്.

കുവൈറ്റ്, ബഹ്റിൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഓഫീസ് ആരംഭിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ആരംഭിക്കാൻ പോകുന്ന സ്ഥലങ്ങളിലെ പ്രാദേശിക അനുമതി ആവശ്യമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഫെഡറൽ ബാങ്ക് എംഡി ശ്യാം ശ്രീനിവാസൻ പിടിഐയോട് പറഞ്ഞു.

അതേസമയം പ്രാദേശിക അനുമതി എപ്പോൾ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രാദേശിക അനുമതി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നീരവ് മോദിയുമായി ബന്ധപ്പെട്ട അഴിമതിക്ക് പിന്നാലെ വിദേശ സാന്നിദ്ധ്യം കുറയ്ക്കാൻ ദേശസാത്കൃത ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകൾക്ക് ഇത് ബാധകമായിരുന്നില്ല.

ആഭ്യന്തരമായി ഫെഡറൽ ബാങ്കിന് അതിന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള പദ്ധതികളൊന്നും തന്നെയില്ലെന്നും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തനാക്കുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്