കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട 'ഫൈനൽസ്' !!

Share
കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട 'ഫൈനൽസ്' !!
finals-malayalam-movie-review

ഓരോ ഫൈനലുകൾക്ക് പിന്നിലും ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകളുണ്ടാകും. എല്ലാ തലത്തിലും വിജയിച്ചു നിക്കുന്നവരുടെയല്ല, മറിച്ച് ഒരുപാട് തോൽവികളുടെ വേദനയിലും ഒരിക്കലെങ്കിലും വിജയിക്കണമെന്ന ആഗ്രഹവവുമായി പോരാടാൻ വരുന്നവരുടെയാണ് ഓരോ ഫൈനലുകളും. അത് ഗംഭീരമായി തന്നെ പറഞ്ഞു വെക്കുന്നുണ്ട് 'ഫൈനൽസ്'. ???

സ്പോർട്സ് മൂവി ഗണത്തിൽ വന്നു പോയ പല സിനിമകളുടെയും കൂട്ടത്തിൽ ആശയം കൊണ്ടും അവതരണം കൊണ്ടും നിലപാട് കൊണ്ടും ജീവിതം തൊട്ടു നിക്കുന്ന കാഴ്ചകളൊരുക്കാൻ സാധിച്ചിടത്താണ് 'ഫൈനൽസി'ൽ പി. ആർ അരുൺ എന്ന സംവിധായകൻ വിജയിക്കുന്നത്. ???

വിജയിച്ചവരുടെ വിജയ കഥകൾ അഭ്രപാളിയിലെ വെറും കാഴ്ചയായി ഒതുക്കുന്ന സ്പോർട്സ് സിനിമകളുടെ ക്ളീഷേ ഫോർമാറ്റിൽ ഒതുങ്ങി പോകുന്നില്ല 'ഫൈനൽസ്' . പകരം, സ്പോർട്സിന്റെ വിജയ വീഥിയിൽ വീണു പോയവരുടെയും, ഉയിർത്തെഴുന്നേറ്റവരുടെയും, പരാജയങ്ങളിൽ മനം മടുക്കുമ്പോഴും പുതിയ പ്രതീക്ഷകൾ നെയ്തുണ്ടാക്കുന്നവരുടേയുമൊക്കെ പക്ഷം പിടിച്ചു സംസാരിക്കുകയാണ് സിനിമ.

സ്പോർട്സ് ഏതുമാകട്ടെ അതൊന്നും വെറും കളിയല്ല പലർക്കും അവരുടെ ജീവനും ജീവിതവുമാണ്. അത്തരത്തിലുള്ള കായിക താരങ്ങളുടെയും, കോച്ചുമാരുടെയും, അവരെ പിന്തുണക്കുന്നവരുടേയുമൊക്കെ വിചാര വികാരങ്ങളും സഹനങ്ങളുമെല്ലാം കാഴ്ചക്കപ്പുറം കാണുന്നവനെ അനുഭവഭേദ്യമാക്കി മാറ്റുന്നുണ്ട് 'ഫൈനൽസ്'.

രജിഷയുടെ ആലീസിന്റെ മാത്രമല്ല, നിരഞ്ജന്റെ മാനുവലിന്റെയും, സുരാജിന്റെ വർഗീസ് മാഷിന്റെയുമടക്കം സ്പോർട്സിന്റെ മനസ്സും ശബ്ദവുമായി വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളുടെയുമാണ് 'ഫൈനൽസ്'. താരമൂല്യം നോക്കാതെ ഒരു നല്ല സിനിമയെ കണ്ടറിഞ്ഞു പിന്തുണക്കാൻ സാധിച്ചതിൽ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവിനും അഭിമാനിക്കാം. ?

മാധ്യമ ശ്രദ്ധയോ ജനപിന്തുണയോ സർക്കാർ സഹായമോ ഒന്നും കിട്ടാതെ പോകുന്ന നമുക്ക് ചുറ്റിലുമുള്ള കായിക പ്രതിഭകൾക്ക് വേണ്ടി ശബ്ദമുയർത്തുക മാത്രമല്ല കായിക വകുപ്പിന് കീഴെ നടക്കുന്ന പല അന്യായങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട് സിനിമ. സ്പോർട്സ് കൗൺസിലിലും ഫെഡറേഷനിലുമൊക്കെയുള്ള വെള്ളാനകളെ പിടിച്ചു പുറത്താക്കുന്നത് കൊണ്ട് മാത്രം ശുദ്ധീകരിക്കെപ്പെടുന്ന ഒരിടമല്ല നമ്മുടെ കായിക വകുപ്പ് എന്ന് വ്യക്തം. ?

വിജയ വീഥിയിൽ വീണു പോയ സിനിമയിലെ ആലീസ് യഥാർത്ഥ ജീവിതത്തിലെ ഷൈനി സെലാസിനേയും മിനിയേയുമൊക്കെ തീരാ വേദനയോടെ ഓർമ്മപ്പെടുത്തുമ്പോൾ, ഫെഡറേഷനുമായുള്ള അഭിപ്രായ ഭിന്നതയിൽ ജീവിതവും സ്വപ്നവുമൊക്കെ തച്ചുടക്കപ്പെട്ട വർഗ്ഗീസ് മാഷുമാർ മാത്രം വെറും സിനിമാ കഥാപാത്രമാണെന്ന് ചിന്തിക്ക വയ്യ. ?

സ്‌ക്രീനിൽ അങ്ങിനെ നിരാശ നിറഞ്ഞ മുഖത്തോടെ കാണുന്ന ഓരോ കഥാപാത്രങ്ങൾക്ക് പിന്നിലും ജീവിക്കുന്ന ആരുടെയൊക്കെയോ നിഴലുകൾ ഉണ്ടെന്നു തോന്നുമ്പോൾ ആണ് സിനിമയിൽ ആദ്യം മാനുവലും പിന്നീട് വർഗ്ഗീസും പറയുന്ന ആ ഡയലോഗ് സിനിമ കാണുന്ന നമ്മളും അറിയാതെ അവർക്കൊക്കെ വേണ്ടി പറഞ്ഞു പോകുന്നത് - അതെ, ഒരിക്കലെങ്കിലും നമുക്കും ജയിക്കണ്ടേ ? ?

സുരാജ്-രജിഷ-നിരഞ്ജൻ ഇഷ്ടം ..???

പിൻകുറിപ്പ് :- ഓണം റിലീസുകളിൽ ഏറ്റവും ആദ്യം കാണേണ്ടിയിരുന്ന സിനിമ ഇതായിരുന്നു. വിധി എന്നാൽ എന്നും അങ്ങനെയാണല്ലോ. എന്തായാലും ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയുമൊക്കെ കണ്ട പാപം 'ഫൈനൽസി'ലൂടെ പൊറുക്കപ്പെട്ടിരിക്കുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്