അർജുൻ ടെൻഡുൽക്കർക്ക് ആദ്യമായി 5 വിക്കറ്റ് നേട്ടം

Share

പോർവോരിം: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർക്ക് ഫസ്റ്റ് ക്ലാസ് കരിയറിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം. മുംബൈ വിട്ട് ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ, രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ രണ്ടു വട്ടം നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതായിരുന്നു ഫസ്റ്റ് ക്ലാസ് കരിയറിലെ മികച്ച പ്രകടനങ്ങൾ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശ് വെറും 84 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച ഗോവൻ ബാറ്റർമാർ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ തന്നെ സ്കോർ 414 റൺസിൽ എത്തിച്ചിട്ടുണ്ട്. അവരുടെ രണ്ട് വിക്കറ്റ് മാത്രമാണ് ഇതുവരെ നഷ്ടമായത്.

സെഞ്ചുറി നേടിയ കശ്യപ് ബക്‌ലെയും (156 പന്തിൽ 179) സ്നേഹാൽ കൗതാങ്കറും (100 പന്തിൽ 146) പുറത്താകാതെ നിൽക്കുന്നു. ഓൾറൗണ്ടറായി ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച അർജുൻ ടെൻഡുൽക്കർ ഇപ്പോൾ ബൗളിങ്ങിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടങ്കയ്യൻ പേസ് ബൗളറാണ് ഈ ഇരുപത്തഞ്ചുകാരൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ