തിരുവനന്തപുരത്ത് നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

Share

തിരുവനന്തപുരം: മാലദ്വീപിലേക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.

മാലെയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മേയ് 29 മുതല്‍ ആഴ്ചയില്‍ 5 ദിവസമായി വര്‍ദ്ധിക്കും. ഹാനിമാധുവിലേയ്ക്ക് ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ഞായര്‍, വ്യാഴംദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും. മാലെയിലേക്ക്‌ നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ്‌ സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയസര്‍വീസ് തുടങ്ങുന്നത്.

വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും. മാലദ്വീപില്‍ നിന്ന് ചികിത്സാര്‍ത്ഥം കേരളത്തില്‍ എത്തുന്നവര്‍ക്ക് പുറമേ കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍ നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ