വാഹന ഷോറൂം മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചു

Share

കട്ടപ്പന ∙ ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചതായി പരാതി. വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജർ ഇരട്ടയാർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്. സംഭവത്തിൽ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുൻ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു 3 പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.

കഴി‍ഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിനു മുന്നിലാണു സംഭവം. രഞ്ചുവും മറ്റു 3 പേരും കാറിൽ എത്തിയപ്പോൾ ടോമി ഷോറൂമിന്റെ പുറത്തു നിൽക്കുകയായിരുന്നു. രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിർത്തു. രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. അതിനിടെ ആക്രമിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയുമായിരുന്നു. നാലംഗ സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ടോമി ചികിത്സ തേടി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ