നവംബര്‍ ഒന്ന് മുതല്‍ 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു

Share

ചെന്നൈ: കോവിഡിനെ തുടര്‍ന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ് - 06607- കണ്ണൂര്‍-കോയമ്പത്തൂര്‍, 06608- കോയമ്പത്തൂര്‍-കണ്ണൂര്‍, 06305-എറണാകുളം-കണ്ണൂര്‍, 06306- കണ്ണൂര്‍-എറണാകുളം, 06308- കണ്ണൂര്‍-ആലപ്പുഴ, 06307-ആലപ്പുഴ-കണ്ണൂര്‍, 06326-കോട്ടയം-നിലമ്പൂര്‍ റോഡ്, 06325-നിലമ്പൂര്‍ റോഡ്-കോട്ടയം, 06304-തിരുവനന്തപുരം-എറണാകുളം, 06303- എറണാകുളം-തിരുവനന്തപുരം, 06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍, 06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം, 02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി, 02627-തിരുച്ചിറപ്പള്ളി -രാമേശ്വരം, 06089- ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട, 06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍, 06342-തിരുവനന്തപുരം-ഗുരുവായൂര്‍, 06341-ഗുരുവായൂര്‍- തിരുവനന്തപുരം, 06366-നാഗര്‍കോവില്‍-കോട്ടയം, 06844- പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി, 06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍,

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ