ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഈ.മാ.യൗ; രജതചകോരം ചെമ്പന്‍ വിനോദിന്; ലിജോ ജോസ് സംവിധായകന്‍

ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഈ.മാ.യൗ; രജതചകോരം ചെമ്പന്‍ വിനോദിന്; ലിജോ ജോസ് സംവിധായകന്‍
iffi

ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ.മ.യൗ എന്ന സിനിമയിലെ പ്രകടനത്തിനാണ് മലയാളത്തിന് അഭിമാനമായി ഇരുവരെയും തേടി പുരസ്‌കാരം എത്തിയത്. ഈ രണ്ടു പുരസ്‌കാരങ്ങളും മലയാളികള്‍ക്ക് ഒരുമ്മിച്ച് ലഭിക്കുന്നത് ആദ്യ തവണയാണ്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.

ഇക്കുറി മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തോവിച്ച് സ്വന്തമാക്കി.
സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈനിയന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ