കേവലം 1,214 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം..!

കേവലം 1,214 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം..!
GoAir-Image-1-916x516-916x516

മുംബൈ: ഗോ എയര്‍ വിമാനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചത്. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപയിലാണ് തുടങ്ങുന്നത്. ഗോ എയറിന്റെ വൈബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഓഫര്‍ ലഭിക്കുകയുള്ളു. നവംബര്‍ 6 മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

25 റൂട്ടുകളിലാണ് ഗോ എയര്‍ ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുന്നത്. എട്ട് വിദേശ രാജ്യങ്ങളിലേക്കാണ് ഗോ എയറിന്റെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍. കണ്ണൂര്‍, കൊച്ചി, ചെന്നൈ, ഗോവ, ഹൈദരാബാദ്, ബംഗളുരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഡല്‍ഹി, ചണ്ഡിഗഡ്, ജമ്മു, ശ്രീനഗര്‍, ഗുവാഹട്ടി, പൂനെ, റാഞ്ചി, നാഗ്പൂര്‍, ജയ്പൂര്‍, ഐസ്വാള്‍, പോര്‍ട്ട്ബ്ലയര്‍, എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മസ്‌കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ഗോ എയറിന്റെ സര്‍വീസുണ്ട്. രാജ്യത്ത് 25 റൂട്ടുകളിലും എട്ട് വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് ഗോ എയര്‍ സര്‍വീസ് നടത്തുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ