ഓസ്കർ മധുരം തേടി ആടുജീവിതം

Share

പൃഥിരാജിന്‍റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്‍റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ ഒരുക്കിയ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്‍റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്‍റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്‍റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്കോറുകളുമാണുള്ളത്. ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബർ 17 ന് ഇതിന്‍റെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.

ചിത്രത്തിൻ്റെ സൗണ്ട് ട്രാക്ക് നേരത്തെ ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു. പുരസ്കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നതിനാൽ അയോഗ്യമാക്കപ്പെട്ടു.

ഓസ്കർ പുരസ്കാര പരിഗണനയിലേക്ക് ആടുജീവിതം എത്തുന്നതോടെ മലയാള സിനിമയുടെ അന്തർദേശീയ പ്രശസ്തി വർധിക്കുകയാണ്. ബ്ലെസി, പൃഥ്വിരാജ്, എ.ആർ. റഹ്മാൻ ടീമിൻ്റെ കഠിനാധ്വാനത്തിന്‍റെയും സർഗാത്മകതയുടെയും ഫലമാണിത്. മലയാളികളും ഇന്ത്യൻ സിനിമാ പ്രേമികളും ഒന്നടങ്കം ഓസ്കർ അവാർഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ