കാസിം എനോളിക്ക്​ ഗോൾഡൻ വിസ

Share

യുഎഇയിലെ ഹെബ്രോൺ ഇൻറർനാഷനൽ കമ്പനിയുടെ മാനേജിങ്​ ഡയരക്​ടർ കാസിം എനോളിക്ക്​ പത്ത് വർഷത്തെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെ സംഭാവനകൾ മാനിച്ചാണ് ദുബായ് സർക്കാർ ഇദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

കുറഞ്ഞ കാലയളവിനുള്ളിൽ ബിസിനസ്​ രംഗത്ത് കൈവരിച്ച വളര്‍ച്ചയിലൂടെ യു.എ.ഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാനും സാധിച്ചെന്നത് വലിയ അംഗീകാരമാണ്.​ വടകര തിരുവള്ളൂര്‍ സ്വദേശിയാണ് കാസിം എനോളി. വെറും 30 വയസിനുള്ളിൽ ഗോൾഡൻ വിസ ലഭിച്ച അപൂർവം ബിസിനസുകാരിൽ ഒരാൾ കൂടിയാണ്​ കാസിം. ദുബായ് കേന്ദ്രമായുള്ള കയറ്റുമതി സ്​ഥാപനമാണ്​ ഹെബ്രോൺ ഇൻറർനാഷനൽ.

എട്ടു വർഷമായി കാസിം ദുബായിലുണ്ട്​. നാലു വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്​​. ഡൽഹി, കൊൽക്കത്ത, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ഹെബ്രോൺ ഇൻറർനാഷനലിന്​ ലോജിസ്​റ്റിക്​ കേന്ദ്രങ്ങളുണ്ട്​. ഇന്ത്യക്കു പുറമെ ഈജിപ്​ത്​, ചൈന, തുർക്കി, വിയറ്റ്നാം, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ വ്യാപാരശൃംഖലയുള്ള സ്​ഥാപനം പ്രധാനമായും സൂപ്പർ മാർക്കറ്റുകൾക്ക് ആവശ്യമായ എഫ്​.എം.സി.ജി ആൻറ് ​ഫുഡ്​ ഉൽപന്നങ്ങളിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ