ഗൂഗിള്‍ ഡ്യുവോയിൽ ഇനി ഗ്രൂപ്പ് വീഡിയോകോളും ചെയ്യാം ...!

ഗൂഗിള്‍ ഡ്യുവോയിൽ   ഇനി ഗ്രൂപ്പ് വീഡിയോകോളും  ചെയ്യാം ...!
google-duo-video-group-fbfeed

ഉപയോക്താക്കളെ ആകർഷിക്കാൻ  പുത്തൻ ഫീച്ചറുകളുമായി ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിള്‍ ഡ്യുവോ. ഡേറ്റാ സേവിങ് മോഡും ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യവുമാണ്  പുതിയ ഫീച്ചറുകൾ.എട്ട് ആളുകള്‍ക്ക് ഒരേസമയം ഗ്രൂപ്പ് വീഡിയോ കോളിങ് പങ്കെടുക്കാം.ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും.

ഇന്ത്യയിലാണ്  ഈ പുത്തൻ ഫീച്ചർ ഗൂഗിൾ ആദ്യമായി അവതരിപ്പിക്കുന്നത്.ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് കോളിങ് സൗകര്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ച ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ ഒരു ' ലോ ലൈറ്റ് മോഡിനെ' കുറിച്ചും സൂചിപ്പിച്ചിരുന്നു. പ്രകാശം കുറവുള്ളടിയങ്ങളില്‍ ദൃശ്യത്തിന് വെളിച്ചം കൂട്ടാനുള്ള സംവിധാനമാണിത്. എന്നാല്‍ ഈസൗകര്യം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

ഡ്യുവോയുടെ  മറ്റൊരു പുതിയ ഫീച്ചറാണ്  ഡാറ്റ സേവിങ് മോഡ് സംവിധാനം.ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള തലത്തില്‍ ഗൂഗിള്‍ ഡ്യുവോയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. വാട്ട്സാപ്പ്  പോലുള്ള  ആപുകൾ ഇത്തരം സംവിധാനങ്ങൾ മുൻപേ പരീക്ഷിച്ചതാണ്. അതുകൊണ്ട് ഗൂഗിള്‍ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിങ് സൗകര്യം ഏറെ പ്രതീക്ഷിക്കപ്പെട്ട ഒന്നാണ്.വാട്‌സാപ്പില്‍ മൂന്ന് പേര്‍ക്ക് ഒരേസമയം വീഡിയോ കോളില്‍ പങ്കെടുക്കാം. അതേസമയം ആപ്പിളിന്റെ ഫേസ് ടൈം സേവനത്തില്‍ ഒരേസമയം 32 പേര്‍ക്ക് വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിക്കും.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു