തന്നെ ആർക്കും തൊടാനാകില്ലെന്ന് നിത്യാനന്ദ; പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ

തന്നെ ആർക്കും തൊടാനാകില്ലെന്ന് നിത്യാനന്ദ; പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ
nithyananda

ന്യൂ‍ഡൽഹി: പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യംവിട്ട ആൾദൈവം നിത്യാനന്ദ കോടതിയെയും നിയമവ്യവസ്ഥയും വെല്ലുവിളിക്കുന്ന വീഡിയോ പുറത്തുവന്നു. നവംബർ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആർക്കും തന്നെ തൊടാനാകില്ലെന്നാണു വിഡിയോയിൽ നിത്യാനന്ദയുടെ വാദം. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ആൾദൈവം വാദിക്കുന്നു. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആർക്കും എന്നെ തൊടാൻ സാധിക്കില്ല.നിങ്ങളോടു സത്യം പറയാൻ എനിക്കു സാധിക്കും. ഞാൻ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയിൽ നിത്യാനന്ദ പറയുന്നു.തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയിൽ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയിൽനിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. "എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങൾക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു" - എന്നും നിത്യാനന്ദ പറയുന്നു.

കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങൾ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാൻ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു നിർദേശം നൽകി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാർ പ്രതികരിച്ചു.

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ ദിവസമാണു റിപ്പോർട്ടുകൾ വന്നത്. കർണാടകയിലും തമിഴ്നാട്ടിലും അനുയായികളുള്ള നിത്യാനന്ദ യൂട്യൂബ് പേജ് വഴി അനുയായികൾക്കായി പ്രത്യേക പദ്ധതി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ‘കൈലാസ’ എന്നാണ് ‘സ്വന്തം രാജ്യത്തെ’ നിത്യാനന്ദ വിളിക്കുന്നത്. അതിരുകളില്ലാത്ത ഹിന്ദു രാജ്യമാണ് കൈലാസയെന്നാണു വാദം.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്