MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

Share
MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

തിരുവനന്തപുരം: എംഎൽഎമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. വർദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നൽകുക അടുത്തവർഷം ജനുവരി ഒന്നു മുതൽ നൽകും. ഓണറേറിയം വർദ്ധന പഠിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ സമിതിയെ നിയോഗിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

സമിതിയുടെ ശുപാർശകൾ ഉൾപ്പെടെ പഠിച്ചായിരിക്കും ഓണറേറിയം വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയത്. നിയമസഭയിലെ സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. നിലവിൽ അംഗങ്ങൾക്ക് ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഇന്ന് സഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല.

MLA മാരുടെ പെൻഷൻ വർധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗങ്ങൾ എന്ന നിലയിൽ പറയാൻ എംഎൽഎമാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴും എംഎൽഎ മാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതു കൊണ്ടുവന്നതിൽ ഞാൻ ഗവൺമെന്റിനെ അനുമോദിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി. പലരും എന്നോട് വ്യക്തിപരമായ സങ്കടം പങ്കുവെച്ചിട്ടുണ്ട്.

എം എൽ എ മാർക്ക് ഒരു പി എ യെ കൂടി അനുവദിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. നടപടികൾ പൂർത്തിയാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. എംഎൽഎമാരുടെ ശമ്പളം 70,000 ത്തിൽ നിന്ന് 98,000 ആയും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,33,000 ആയും ഉയർത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2018ലാണ് എംഎൽഎമാരുടേയും മന്ത്രിമാരുടേയും അലവൻസ് അവസാനമായി പരിഷ്കരിച്ചത്.

2022ൽ ശമ്പള പരിഷ്കരണത്തിന് ശിപാർശ ലഭിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശിപാർശ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്‍റെ തിടുക്കത്തിലുള്ള നടപടി. നിലവിൽ എംഎൽഎമാർക്ക് മണ്ഡല അലവൻസും ടെലിഫോൺ അലവൻസും യാത്ര അലവൻസുമടക്കം 70,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലായാൽ ഇത് 1,05,00 ആയി വർധിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,30,000 ആകുകയും ചെയ്യും.

Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നതിൽ ആശങ്കയും അത്ഭുതവും പ്രകടിപ്പിച്ച് സുപ്രീംകോടതി. ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യുമെന്ന് ഭീ

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കും; ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ​ഗനും

ഹോർമുസ്, യെമൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് ട്രംപും എർദോ ഗനും. ടെലഫോണിലൂടെയാണ് ഡോണൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് തയിപ് എർദോ ഗനുമായി ചർച്ച നടത്തിയത്. അമേരി

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്