ടിക് ടോക്കിന് കടിഞ്ഞാണിടാൻ കേന്ദ്രം

ടിക് ടോക്കിന് കടിഞ്ഞാണിടാൻ കേന്ദ്രം
TikTok US Launch Celebration

ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യയിലുടനീളം അപകടകരമാം വണ്ണം വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ  നീക്കം. ഇത് പ്രാബല്യത്തിലാകുന്നതോടെ വീഡിയോ മേക്കിംഗ് ആപ്പായ ടിക് ടോക്കിനും വിലക്കുവീണേക്കാം. ടിക് ടോക് പോലുള്ള അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത ഇത്തരം ആപ്പുകളെക്കുറിച്ചും ഇവരുടെ ചതികുഴികളെ കുറിച്ചും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത ഇത്തരം ആപ്പുകള്‍ക്കാകും കേന്ദ്രത്തിന്‍റെ വിലക്കുവീഴാൻ പോകുന്നത്. അംഗീകൃത ഓഫീസുകളുള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ