ഹൃദയഭേദകം, ഇന്ത്യയെ സഹായിക്കാന്‍ ലോകസമൂഹം മുന്നോട്ടുവരണം- ഗ്രെറ്റ

Share

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കോവിഡ് 19 രണ്ടാംതരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.

ട്വിറ്ററിലൂടെയാണ് ഗ്രേറ്റ തന്റെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ലോകജനത ഇന്ത്യക്ക് വേണ്ടി മുന്നോട്ടുവരണം. ഇന്ത്യക്കാവശ്യമായ സഹായങ്ങള്‍ നല്‍കണം- എന്നതായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.

'സ്‌കൈ ന്യൂസി'ന്റെ ഇന്ത്യയില്‍ നിന്നുള്ള വീഡിയോ റിപ്പോര്‍ട്ട് കൂടി ഗ്രേറ്റ തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ദില്ലിയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘ്യതയില്‍ ചികിത്സയ്ക്ക് വേണ്ടി കാത്തിരുന്നവരില്‍ അര ഡസനോളം പേര്‍ മരിച്ചുപോയതായും രോഗികള്‍ ഓക്‌സിജന് വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്.

പ്രമുഖരടക്കം നിരവധി പേരാണ് ഗ്രേറ്റയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരും ട്വീറ്റിന് താഴെ കമന്റുകളുമായി പ്രതികരിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഓക്‌സിജന്‍ ദൗര്‍ലഭ്യം തന്നെയാണെന്നാണ് മിക്കവരും അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടും ഗ്രേറ്റ തന്റെ അഭിപ്രായം അറിയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ ലോകത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസുകള്‍ വാങ്ങിയതിനാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നുവെന്നുമായിരുന്നു ഗ്രേറ്റ പറഞ്ഞിരുന്നത്. ഏതായാലും ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ഇന്ത്യക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ തന്നിലെ മാനവികതയെ ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ് ഗ്രേറ്റ.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു