മൂന്നു ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയ

അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ മൂന്നു ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയയും.

മൂന്നു ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയ
airport

അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ മൂന്നു ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയയും. ദോഹ, ദുബായ്, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നവർക്കാണു പുതിയ നിയന്ത്രണങ്ങൾ.

നേരത്തെ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയും ബ്രിട്ടണും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയയും രംഗത്തെത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാനിർദേശത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിശദമായ സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കാനാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ തീരുമാനം. ദുബായ്, അബു ദാബി , ദോഹ എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിശദമായ സ്ക്രീനിങ് നു വിധേയമാക്കും. ഇതിനു പുറമെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കും ചില യാത്രക്കാരെ വിധേയമാക്കും. അതേസമയം, അമേരിക്കയും ബ്രിട്ടനും ചെയ്ത പോലെ ലാപ് ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം