ലാപ്ടോപ്പിൽ അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരാണോ എങ്കിൽ സൂക്ഷിക്കുക..!

ലാപ്ടോപ്പിൽ അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരാണോ എങ്കിൽ സൂക്ഷിക്കുക..!

അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നു. ഇത് സംബന്ധിച്ച് ലോകത്തെ പ്രമുഖ ടെക് സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ സുരക്ഷാ രംഗത്തെ എക്കാലത്തെയും വിദഗ്ധരായ പ്രൂഫ് പോയിന്‍റിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.

മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'PsiXBot' എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് സാധ്യമാക്കുന്നത്. സുരക്ഷയില്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ സോഫ്‌റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാം ‘PsiXBot’ നിങ്ങളുടെ കംപ്യൂട്ടറിലെത്താനുള്ള സാധ്യതയുണ്ട്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ‘PsiXBot’ സജീവമാവുക എന്നതാണ്. ആളുകളെ കണ്ടെത്തി വീഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. ഹാക്കർമാർക്ക് പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോയും തിരച്ചില്‍ ഹിസ്റ്ററിയും കുടുംബക്കാര്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. ഇത്തരത്തിൽ വരുന്ന ഭീഷണിയ്ക്ക് വഴങ്ങരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.

ആർക്കെങ്കിലും ഇതുപോലുള്ള ഭീഷണി വന്നാല്‍ പ്രാദേശിക പോലീസിൽ പരാതി നൽകുകയാണ് ചെയ്യേണ്ടത്. മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമല്ലാത വെബ്‌സൈറ്റുകളില്‍ നിന്നും ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്‌റ്റ്വെയറുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്