നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

Share

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റിസപ്ഷനില്‍ പങ്കെടുത്തു. മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലെ ഹരീഷ് ഉത്തമന്‍റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്, തെലുഗ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ സജീവമായ ഹരീഷ് 2010ല്‍ പുറത്തിറങ്ങിയ 'താ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപര്‍വ്വമാണ് ഹരീഷിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ലുക്കാ ചുപ്പി, നോര്‍ത്ത് 24 കാതം, കസബ എന്നീ സിനിമകളാണ് ചിന്നുവിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയത്. അഭിനയത്തില്‍ ഇടവേളയെടുത്ത ചിന്നു നിലവില്‍ ഛായാഗ്രഹണ മേഖലയിലാണ് ശ്രദ്ധ നല്‍കുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ മനോജ് പിളളയുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണ്. മാമാങ്കം സിനിമയാണ് ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച പ്രധാന ചിത്രം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ