ലൈംഗിക പീഡനം; ഹോളിവുഡ് നിർമാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 123 കോടി പിഴ

Share

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 17 മില്യണ്‍ യു എസ് ഡോളര്‍ (123 കോടി രൂപ) പിഴ വിധിച്ച് യു എസ് കോടതി. കേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

വെയിന്‍സ്റ്റിന്റെ സ്വത്തുവകകൾ കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. കേസുമായി മുന്നോട്ട് പോകുന്നതിന് ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നത് തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു.

ഒട്ടനവധി സ്ത്രീകളാണ് ഹോളിവുഡ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും.

മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ രംഗത്ത് വന്നു.

മുൻ പ്രൊഡക്ഷൻ അസിസ്റ്റൻറ്​ മിമി ഹാലെയിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിനും നടി ജെസിക മാന്നിനെ ബലാത്സംഗം ചെയ്​തതിനും മാർച്ച്​ 11നായിരുന്നു വെയ്​ൻസ്​റ്റെയ്നെ 23 വർഷം കഠിന തടവിന്​ ശിക്ഷിച്ചത്​.

നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കമുള്ളവരാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്.

തടവ്​ ശിക്ഷക്ക്​ വിധിച്ചതിന്​ ശേഷം വെയ്​ൻസ്​റ്റെയ്നെ ഹൃദയ സംബന്ധമായ പ്രശ്​നങ്ങളെ തുടർന്ന് ഒരുതവണ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്