ലെഗ്ഗിന്‍സ് ധരിച്ചെത്തിയതിന് മോശമായി പെരുമാറി; പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതിയുമായി അധ്യാപിക

Share

ലെഗ്ഗിന്‍സ് ധരിച്ച് വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപികക്കെതിരെ ഡി. ഇ.ഒക്ക് പരാതി നല്‍കിയത്.

സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിതയാണ് പ്രധാനാധ്യാപികക്കെതിരെ പരാതി ഉന്നയിച്ചത്. കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് താന്‍ ലെഗിന്‍സ് ധരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്ന് അധ്യാപിക ഒരുപ്രശ്‌സ്ത മാധ്യമത്തോട് പറഞ്ഞു. കുട്ടി യൂണിഫോം ധരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനിടെ പ്രധാനാധ്യാപിക വിഷയം മാറ്റിയെന്നും തന്റെ വസ്ത്രധാരണവുമായി അതിനെ ബന്ധപ്പെടുത്തിയെന്നുമാണ് സരിത രവീന്ദ്രനാഥിന്റെ പരാതി. താന്‍ മാന്യമല്ലാത്ത ഒരു വസ്ത്രവും ധരിച്ച് സ്‌കൂളിലെത്തിയിട്ടില്ല. തന്റെ വസ്ത്രധാരണത്തിന് എന്താണ് കുഴപ്പമെന്ന് പ്രധാനാധ്യാപികയോട് താന്‍ തിരിച്ച് ചോദിച്ചെന്നും സരിത പറഞ്ഞു.

പ്രധാനാധ്യാപികയുടെ വാക്കുകള്‍ കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കി. അതിനാലാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒക്ക് പരാതി നല്‍കിയതെന്നും സരിത രവീന്ദ്രനാഥ് പറഞ്ഞു. ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാമെന്നുമായിരുന്നു ആരോപണ വിധേയയായ സ്‌കൂളിലെ പ്രധാനാധ്യാപിക കെ കെ റംലത്തിന്റെ പ്രതികരണം. 2019 ലെ മിസിസ്‌ കേരള കൂടിയാണ് സരിത രവീന്ദ്രന്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ