യുഎഇയില്‍ മലകയറുന്നതിനിടെ വീണ് കാലൊടിഞ്ഞ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

Share

ഷാര്‍ജ: യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്‍ചയായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് മുന്നോട്ട് യാത്ര ചെയ്യാനോ തിരികെ ഇറങ്ങാനോ സാധിക്കാതെ വന്ന ലെബനാന്‍ സ്വദേശിയാണ് പൊലീസ് സഹായം തേടിയത്.

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ ഹീലോയിലായിരുന്നു അപകടം. കല്‍ബ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലാണ് സഹായം തേടിയുള്ള സന്ദേശം ലഭിച്ചത്. കാലിന് പരിക്കേറ്റ നിലയിലാണെന്ന് മനസിലാക്കിയതോടെ പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് ഇയാള്‍ എവിടെയാണുള്ളതെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടര്‍ന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിന്റെ സഹായത്തോടെ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെത്തി കല്‍ബ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റയാളുടെ പേരോ വയസോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടില്ല.

മല കയറാന്‍ പോകുന്നവര്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് കൂട്ടമായി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ശൈത്യകാലത്തെ തണുത്ത കാലാവസ്ഥയാണെങ്കിലും ഹൈക്കിങില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് കടുത്ത ചൂടില്‍ ക്ഷീണം അനുഭവപ്പെടുകയും അത് കാരണം പ്രതീക്ഷിക്കുന്ന സമയത്ത് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരികയും ചെയ്‍തേക്കും. ഇത് മുന്നില്‍കണ്ട് ആവശ്യമാവുന്നതില്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങളും ധാരാളം വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Read more

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതായുമുള്ള ആരോപണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതിനായി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്