'ചോറും പഞ്ചസാരയും മദ്യവും പൂർണമായി ഒഴിവാക്കി'; അദ്നാൻ സമി 120 കിലോ ഭാരം കുറച്ചത് ഇങ്ങനെ

Share
'ചോറും പഞ്ചസാരയും മദ്യവും പൂർണമായി ഒഴിവാക്കി'; അദ്നാൻ സമി 120 കിലോ ഭാരം കുറച്ചത് ഇങ്ങനെ

സംഗീത രംഗത്ത് ഉന്നതിയിൽ നിൽക്കുമ്പോൾ അദ്നാൻ സമിയുടെ ശരീരഭാരം 230 കിലോ ആയിരുന്നു. അതിനാൽ തന്നെ അദ്നാൻ സമിയുടെ ശബ്ദം കേൾക്കുമ്പോൾ‌ തന്നെ നമ്മുടെ മനസിൽ തെളിയുന്നത് ആ രൂപമാണ്. എന്നാൽ തന്‍റെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം വൻ മേക്കോവർ നടത്തിയത്. 230 കിലോ ആയിരുന്ന ശരീരഭാരം 120 കിലോ കുറച്ച് 110ലേക്ക് എത്തിക്കുകയായിരുന്നു.

തന്‍റെ വെയിറ്റ് ലോസ് ജേർണി അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് അദ്നൻ സമി. ശരീരഭാരം കുറയ്ക്കാൻ താൻ എളുപ്പവഴികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും ഏറെ സമയമെടുത്താണ് ഭാരം കുറച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആപ് കി അദാലത് എന്ന പരിപാടിയിൽ പങ്കെടുത്താണ് അദ്ദേഹം തന്‍റെ മേക്കോവർ യാത്രയെക്കുറിച്ച് പറഞ്ഞത്.

താൻ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ലിപോസക്ഷൻ നടത്തിയെന്നും പലരും പറഞ്ഞിരുന്നു. എനിക്ക് 230 കിലോ ഭാരമുണ്ടായിരുന്നു. എന്‍റെ ഫാറ്റ് മുഴുവൻ കളയാൻ വാക്യുംക്ലീനർ വേണ്ടിവരുമായിരുന്നു. ലിപോസക്ഷനോ ശസ്ത്രക്രിയയോ ചെയ്തല്ല ഞാൻ ഭാരം കുറച്ചത്. ന്യൂട്രിഷനിസ്റ്റ് പറഞ്ഞത് അനുസരിച്ച് ബ്രഡ്, അരിയാഹാരം, പഞ്ചസാര, എണ്ണ, മദ്യം എന്നിവ ഒഴിവാക്കി. ഇതോടെ ആദ്യ മാസത്തിൽ തന്നെ 20 കിലോ കുറക്കാൻ കഴിഞ്ഞു. - അദ്നൻ സമി പറഞ്ഞു.

ശരീരഭാരം കുറക്കാനുള്ള തീരുമാനത്തിലേക്ക് താൻ എത്തിയത് എങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഷോപ്പിങ് മാളിൽ നിൽക്കുമ്പോൾ ഞാൻ ഒരു ടീ ഷർട്ട് കണ്ടു. എക്സ് എൽ സൈസിലായിരുന്നു അത്. എനിക്ക് ആ ടീഷർട്ട് ഏറെ ഇഷ്ടപ്പെട്ടു. ആ സമയത്ത് 9 എക്സ് എൽ സൈസായിരുന്നു ഞാൻ. എന്‍റെ കൈ പോലും അതിൽ കയറില്ല എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് കുറച്ച് ഭാരം കുറഞ്ഞതായി തോന്നിയാൽ അപ്പോൾ തന്നെ ആ ടീഷർട്ട് ഞാൻ ഇട്ടുനോക്കുമായിരുന്നു. രണ്ട് മൂന്ന് തവണ അങ്ങനെ ഇട്ടുനോക്കിയിട്ടുണ്ട്. ഒരു ദിവസം ഞാനത് ഇട്ടുനോക്കിയപ്പോൾ കൃത്യം പാകമായി. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അത്. ഇത് പറയാനായി അച്ഛനെ വിളിക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു ഞാൻ. ഇങ്ങനെയാണ് ഞാൻ ഭാരം കുറച്ചത്. കഠിനാധ്വാനത്തിലൂടെ. ജീവിതത്തിൽ ഒന്നിനും എളുപ്പവഴിയില്ല. 54 കാരനായ ഗായകൻ വ്യക്തമാക്കി.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ