ഞാൻ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്; കുഞ്ഞിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ച അച്ഛൻ : വൈറലായി കുറിപ്പ്

ഞാൻ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്; കുഞ്ഞിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ച അച്ഛൻ : വൈറലായി കുറിപ്പ്
humans-bombay-09

കുഞ്ഞുങ്ങളെ നല്ല രീതിയിൽ നോക്കാൻ വേണ്ടി  ജോലി ഉപേക്ഷിച്ചു  വീട്ടിലിരിക്കുന്ന അമ്മമാരെ  നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ  സ്വന്തം കുഞ്ഞിനെ നോക്കാൻവേണ്ടി  വിദേശത്തെ  നല്ല ജോലി ഉപേക്ഷിച്ചെത്തിയ അച്ഛനെയോ ? കേൾക്കുമ്പോ  ആർക്കും അമ്പരപ്പ് തോന്നാം .

കുഞ്ഞിനെ നോക്കാൻ ജോലി ഉപേക്ഷിച്ച് ഒരച്ഛൻ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഗർഭകാലത്ത് ഭാര്യക്കുണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ചതെന്ന് ഈ അച്ഛൻ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഞാൻ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്, എനിക്കത് ഇഷ്ടവുമാണ്. ഷാര്‍ജയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ. എന്നാൽ ഗർഭിണി ആയിരുന്നപ്പോൾ ഭാര്യക്കുണ്ടായിരുന്ന അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും കാരണം ഞാൻ ജോലി ഉപേക്ഷിച്ചു. അവൾക്കൊപ്പം നിൽക്കാൻ ഞാൻ നാട്ടിലേക്ക് വന്നു.

ഇപ്പോൾ വേറെ ജോലി നോക്കുന്നുണ്ട്, പക്ഷേ ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ സന്തോഷവാനാണ്. ആറ് വയസ്സുള്ള മകളും 10 മാസം പ്രായമുള്ള മകളുമുണ്ട് എനിക്ക്. നാല് മാസത്തെ പ്രസവാവധി കഴിഞ്ഞ് ഭാര്യക്ക് തിരികെ ജോലിക്ക് പോകണമായിരുന്നു. അതിനാൽ കുഞ്ഞുങ്ങളെ ഞാൻ നോക്കാൻ തീരുമാനിച്ചു. എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കാൻ എന്നെ സഹായിച്ചത്.

https://www.facebook.com/humansofbombay/posts/1118006778408298

അവരെ കുളിപ്പിക്കുന്നതും ഭക്ഷണം നൽകുന്നതും അവർക്കൊപ്പം കളിക്കുന്നതും ഞാനാണ്. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങൾ അവളോട് പങ്കുവെക്കും. പാരമ്പരാഗതരീതി ഇതല്ലെന്ന് എനിക്കറിയാം, പക്ഷേ ആ രീതിയിൽ ഞാനതിനെ നോക്കിക്കാണുന്നില്ല. എന്റെ കുടുംബമാണ് എനിക്ക് വലുത്, അതുകൊണ്ട് ഇത് തന്നെയാണ് ഏറ്റവും മികച്ച തീരുമാനം.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്