ഹൈദരാബാദ് കൂട്ടബലാത്സംഗം; ടി.ആര്‍.എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

Share

ഹൈദരാബാദ്: കാറിനുള്ളില്‍ 17-കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തല്‍ ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ അറസ്റ്റില്‍. സദുദ്ദീന്‍ മാലിക്ക്(18) ആണ് അറസ്റ്റിലായത്. അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.

പ്രതികളില്‍ ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം വന്നതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി.യടക്കം ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്. പ്രതികളെ കുറിച്ച് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരാളുടെ പേര് മാത്രമാണ് വെളിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു കോളേജ് ആഘോഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് പോകവേ പെണ്‍കുട്ടി ഇന്നോവ കാറില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തില്‍ നിന്ന് പപ്രതികളെന്ന് കരുതുന്ന നാലുപേരുടെയടുത്ത് പെണ്‍കുട്ടി നില്‍ക്കുന്നത് വ്യക്തമാവുന്നുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി. ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ